ആലപ്പുഴ സമൂഹ മഠത്തില്‍ വന്‍തീപ്പിടിത്തം: ഒരു വീട് പൂര്‍ണമായും കത്തി നശിച്ചു

ആലപ്പുഴ സമൂഹ മഠത്തില്‍ വന്‍തീപ്പിടിത്തം: ഒരു വീട് പൂര്‍ണമായും കത്തി നശിച്ചു

ആലപ്പുഴ: നഗര മധ്യത്തില്‍ തീപിടിത്തം. ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവിലെ സമൂഹ മഠത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. ഒരു വീട് പൂര്‍ണമായും കത്തിനശിച്ചു.

അതേ നിരയിലുള്ള രണ്ട് വീടുകളിലേക്ക് തീപടര്‍ന്നു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.