ബംഗളൂരു: ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ ടീമിലെ മുതിര്‍ന്ന അംഗം വിരാട് കൊഹ്‌ലിക്കെതിരെ പൊലീസില്‍ പരാതി. സംഭവിച്ച ദുരന്തത്തിന് കൊഹ്‌ലി ഉത്തരവാദിയാണെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തകനായ എച്ച്.എം വെങ്കിടേഷ് പരാതി നല്‍കിയിരിക്കുന്നത്.
കബണ്‍ പാര്‍ക്ക് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതേസമയം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി. കുന്‍ഹയാണ് ഏകാംഗ കമ്മീഷന്‍.