തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഉച്ചയ്ക്ക് 12 ന് മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഒമ്പതോടെ മുണ്ടൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
മുണ്ടൂരിലെ വീട്ടില്‍ ഏറെ സങ്കടം നിറഞ്ഞ നിമിഷങ്ങളായിരുന്നു. ഷൈന്‍ വിങ്ങിപ്പൊട്ടിയ ഷൈനെ സഹോദരന്‍ ജോ ജോണ്‍ ആശ്വസിപ്പിച്ചു. ഭര്‍ത്താവിനെ അവസാനാമായി ഒരു നോക്ക് കാണാന്‍ സ്ട്രെച്ചറിലെത്തിയ മാതാവിനും സങ്കടം സഹിക്കാനായില്ല.
ആശുപത്രിയിലായിരുന്ന ഷൈനും അമ്മ മരിയയും രാവിലെയാണ് വീട്ടിലെത്തിയത്. കാറപകടത്തില്‍ ഷൈനിന്റെ ഇടതു തോളിനാണ് പരിക്കേറ്റത്. അമ്മ മരിയയുടെ പരിക്ക് ഇടുപ്പെല്ലിനാണ്. ചാക്കോ മരിച്ച വിവരം തുടക്കത്തില്‍ മരിയയെ അറിയിച്ചിരുന്നില്ല. ഐസിയുവില്‍ ചികിത്സയിലാണ് എന്നാണ് പറഞ്ഞിരുന്നത്. രാവിലെയാണ് ഭര്‍ത്താവ് മരിച്ച വിവരം അവര്‍ അറിയുന്നത്. സംസ്‌കാര ചടങ്ങിന് ശേഷം അമ്മയുടെ ശസ്ത്രക്രിയ നടത്തും.
ഷൈന്‍ ടോമിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒട്ടേറെപ്പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. നടന്‍മാരായ ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ കമല്‍, നടി സരയൂ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.