ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഡെറാഡൂണില്‍ നിന്ന് തീര്‍ഥാടന കേന്ദ്രമായ കേദര്‍നാഥിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ഗൗരികുണ്ഡില്‍വച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.