ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള 310 ഇന്ത്യന്‍ പൗരന്മാരുമായി മഷാദില്‍ നിന്നുള്ള ഒരു വിമാനം വൈകുന്നേരം 4:30 ന് ന്യൂഡല്‍ഹിയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇതോടെ ആകെ 827 ഇന്ത്യക്കാരെ സംഘര്‍ഷ ബാധിത രാജ്യത്ത് നിന്ന് ഒഴിപ്പിച്ചെന്ന് അദേഹം വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍. ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇറാന്‍ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമായി തുറന്നിരുന്നു ഇതോടെയാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ സാധിച്ചത്. അതേസമയം ഇറാനില്‍ നിന്ന് നേപ്പാളി പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിനും വേഗത്തിലുള്ള ഇടപെടലിനും നേപ്പാള്‍ വിദേശകാര്യ മന്ത്രി ഡോ. അര്‍സു റാണ ദ്യൂബ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നന്ദി പറഞ്ഞു.