അമേരിക്കന്‍ ആക്രമണം: 'ഇറാനില്‍ ആണവ വികരണം ഉണ്ടായിട്ടില്ല'; റേഡിയേഷന്‍ ചോര്‍ച്ചയിൽ ആശങ്കയെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി

അമേരിക്കന്‍ ആക്രമണം: 'ഇറാനില്‍ ആണവ വികരണം ഉണ്ടായിട്ടില്ല'; റേഡിയേഷന്‍ ചോര്‍ച്ചയിൽ ആശങ്കയെന്ന്  അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി

ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ കേന്ദ്രങ്ങളില്‍ നിന്ന് ഇത് വരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). എന്നാല്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോര്‍ദോയ്ക്ക് സമീപ പ്രദേശങ്ങളില്‍ നിന്നടക്കം നിലവില്‍ ആശങ്കപെടുത്തുന്ന തോതില്‍ വികരണമുണ്ടായിട്ടില്ലെന്നും ഐഎഇഎ വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോര്‍ജ പദ്ധതികള്‍ ഉടനൊന്നും തുടരാന്‍ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തല്‍.

അതേസമയം അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിര്‍വ്യാപന കരാറിന്റെയും ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി  പ്രതികരിച്ചു. യു എന്‍ ചാര്‍ട്ടര്‍ അനുസരിച്ച് പ്രതിരോധിക്കാനുളള അവകാശം ഇറാനുണ്ട്. ഈ അവകാശം വിനിയോഗിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സുരക്ഷ കൗണ്‍സില്‍ ചേരണമെന്നും ഇറാന്‍ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.