ഒട്ടാവ: സംഗീത ആൽബത്തിലൂടെ കുരിശിനെ അധിക്ഷേപിച്ച ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർക്കെതിരെ പ്രതിഷേധം കനക്കുന്നു. ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിനെതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. ടോമിയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ’ട്രൂ ബ്ളൂ’ എന്ന ഗാനത്തിന്റെ വീഡിയോ രംഗത്തിനിടെയാണ് കുരിശിനെ അവഹേളിച്ചത്.
ഹിന്ദു ദേവതയോട് സാദൃശ്യം തോന്നും വിധത്തില്‍ അർധ നഗ്നയായി കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിനിടെ ടോമി കുരിശിൽ അത്യന്തം അശ്ലീലമായ രീതിയിൽ നക്കുകയും അശ്ലീല ചായ്‌വോടെ കൈ കൂപ്പുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ ഭാഗങ്ങളില്‍ കുരിശുവെച്ചും ഇവര്‍ വീഡിയോയില്‍ അവഹേളിക്കുന്നുണ്ട്. വിശ്വാസ അവഹേളനം നടത്തി കാഴ്‌ചക്കാരെ കൂട്ടാനുള്ള ഗായികയുടെ തരം താണ ശ്രമമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവരെയും ഹൈന്ദവരെയും ഒരുപോലെ അവഹേളിക്കുന്ന ബോധപൂർവമായ നീക്കമാണിതെന്ന് പലരും ചൂണ്ടിക്കാട്ടി. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.