ജനീവ: ഈ വര്‍ഷം അവസാനത്തോടെ കോവിഡ് 19 നെതിരായ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ. ജനീവയിൽ രണ്ടുദിവസം നീണ്ടുനിന്ന ലോകാരോഗ്യ സംഘടനാ എക്‌സിക്യുട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.
ഒമ്പതോളം വാക്‌സിനുകളുടെ വികസന-പരീക്ഷണ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ വിതരണത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു.