ഉക്രെയ്ൻ ജനതയ്ക്ക് സഹായഹസ്തവുമായി മാർപാപ്പ; ഭക്ഷണപൊതികൾ അടങ്ങിയ ട്രക്കുകൾ അയച്ചു

ഉക്രെയ്ൻ ജനതയ്ക്ക് സഹായഹസ്തവുമായി മാർപാപ്പ; ഭക്ഷണപൊതികൾ അടങ്ങിയ ട്രക്കുകൾ അയച്ചു

വത്തിക്കാൻ സിറ്റി: റഷ്യൻ ആക്രമണങ്ങളെ തുടർന്ന് ഉക്രെയ്നിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ബോംബാക്രമണങ്ങൾ സാരമായി ബാധിച്ച സ്റ്റാരി സാൾട്ടിവ് ഗ്രാമത്തിലേക്കും ഷെവ്ചെങ്കോവ് നഗരത്തിലേക്കും പാപ്പ ഭക്ഷണപൊതികൾ അയച്ചു.

’ഖാർകിവ് ജനതയ്ക്ക് ലിയോ പതിനാലാമൻ മാർപാപ്പയുടെ സമ്മാനം.’ എന്ന് പാക്കറ്റുകളിൽ ഉക്രേനിയൻ, ഇറ്റാലിയൻ ഭാഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റോമിലെ ഹാഗിയ സോഫിയ ബസിലിക്കയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ അടങ്ങിയ ട്രക്കുകൾ ഉക്രെയ്നിലേക്ക് പുറപ്പെട്ടത്. ഭക്ഷണത്തിന് പുറമേ, അവശ്യവസ്തുക്കളും ഉൾപ്പെടുത്തിയിട്ടുണ്ട്.



ജൂൺ 13നും വത്തിക്കാൻ ഉക്രെയ്നിലേക്ക് ഭക്ഷണം, അവശ്യ വസ്തുക്കൾ, മെത്തകൾ, ഫർണിച്ചറുകൾ, കുട്ടികൾക്കുള്ള സാധനങ്ങൾ എന്നിവ അയച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.