യൂലിയ സ്വെറിഡെങ്കോ പുതിയ ഉക്രെയ്ൻ പ്രധാനമന്ത്രി

യൂലിയ സ്വെറിഡെങ്കോ പുതിയ ഉക്രെയ്ൻ പ്രധാനമന്ത്രി

കീവ്: ഉക്രെയിനിൻ്റെ പുതിയ പ്രധാനമന്ത്രിയായി മുൻ സാമ്പത്തിക മന്ത്രി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ചു. ഉക്രെയിൻ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 262 എംപിമാർ യൂലിയയെ അനുകൂലിച്ചും 22 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി. റഷ്യ – ഉക്രെയ്‌ൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ നിർണായക നീക്കം.

ഉക്രെയിനിൻ്റെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുക, പൗരന്മാർക്കുള്ള പിന്തുണ പരിപാടികൾ വിപുലീകരിക്കുക, ആഭ്യന്തര ആയുധ ഉത്പാദനം വർധിപ്പിക്കുക എന്നിവയായിരിക്കും പുതിയ സർക്കാരിൻ്റെ മുൻഗണനകളെന്ന് സ്വെറിഡെങ്കോ പറഞ്ഞു.

2021 മുതൽ ഉപ പ്രധാനമന്ത്രിയാണ് യൂലിയ സ്വെറിഡെങ്കോ. അമേരിക്കയുമായുള്ള ധാതുഖനന കരാറിന് നിർണായക പങ്കു വഹിച്ചത് യൂലിയയായിരുന്നു. നിലവിലെ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ പ്രതിരോധ മന്ത്രിയാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.