ഡബ്ലിൻ: അയർലൻഡിൽ ഗർഭഛിദ്രം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2018 ന് ശേഷം അയർലൻഡിൽ ഗർഭഛിദ്രം ചെയ്യുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2024-ൽ മാത്രം 10,852 ഗർഭച്ഛിദ്രങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2019 ൽ ആകെ 6,666 ഗർഭഛിദ്രങ്ങൾ നടന്നു. 2023 ആയപ്പോഴേക്കും ഗർഭഛിദ്രങ്ങളുടെ എണ്ണം വർഷത്തിൽ 10,033 ആയി ഉയർന്നു.
അബോർഷൻ കേസുകൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രൊലൈഫ് പ്രവർത്തകർ രംഗത്തെത്തി. വിഷയത്തിന്റെ ദൂഷ്യഫലങ്ങൾ അറിയിക്കാൻ പ്രൊലൈഫ് പ്രവർത്തകർ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടു. ഇപ്പോഴത്തേത് ‘ഭയാനകമായ സ്ഥിതി’യാണെന്ന് പ്രൊ ലൈഫ് ക്യാമ്പെയ്ൻ പ്രതിനിധി എലീസ് മൾറോയ് പറഞ്ഞു.
12 മുതല്‍ 14 ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങള്‍ യാതൊരു ഉപാധികളും ഇല്ലാതെ കൊന്നൊടുക്കുവാന്‍ അനുവദിക്കുന്നതാണ് അയർലൻഡിലെ നിയമം. ഭ്രൂണത്തിന് വൈകല്യമുണ്ടെന്നോ അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നോ വ്യക്തമായാല്‍ സമയ പരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം സാധ്യമാണെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്. 2018ൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്തിന് ശേഷമാണ് ഇത്തരത്തിൽ അബോർഷനിൽ വർധനവുണ്ടായത്.