300 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ ബോട്ടിൽ സ്ഫോടനവും തീപിടുത്തവും; കടലിലേക്ക് ചാടിയ പകുതിയോളം യാത്രക്കാരെ കാണാതായി

300 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ ബോട്ടിൽ സ്ഫോടനവും തീപിടുത്തവും; കടലിലേക്ക് ചാടിയ പകുതിയോളം യാത്രക്കാരെ കാണാതായി

ജക്കാർത്ത : ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി തീരത്തിന് സമീപം യാത്രാ ബോട്ടിൽ സ്ഫോടനവും തീപിടുത്തവും. 300 യാത്രക്കാരുമായി പോവുകയായിരുന്നു ബോട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി യാത്രക്കാർ പരിക്കുകൾ ഓടെ കടലിൽ ചാടിയതായും റിപ്പോർട്ടുകൾ ഉണ്ട്.

300 ഓളം യാത്രക്കാരുമായി പോയ കെഎം ബാഴ്‌സലോണ വിഎ എന്ന ബോട്ടാണ് യാത്രാമധ്യേ തീ പിടിച്ചത്. താലിസ് ദ്വീപിൽ നിന്ന് മനാഡോ തുറമുഖത്തേക്ക് പോകുകയായിരുന്നു ബോട്ട്. ഏകദേശം 150 പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.

മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. കാണാതായ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഇന്തോനേഷ്യയിലെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളും ചെറിയ ബോട്ടുകളുമായി സ്ഥലത്തെത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നിർവഹിക്കുന്നത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.