'മധ്യസ്ഥതയുടെ പേരില്‍ പണം കവര്‍ന്നു'; സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണവുമായി തലാലിന്റെ സഹോദരന്‍

'മധ്യസ്ഥതയുടെ പേരില്‍ പണം കവര്‍ന്നു'; സാമുവല്‍ ജെറോമിനെതിരെ  ഗുരുതര ആരോപണവുമായി തലാലിന്റെ സഹോദരന്‍

സനാ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.

മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും മഹ്ദി പറയുന്നു. മലയാളത്തിലും അറബിയിലുമാണ് തലാലിന്റെ സഹോദരന്‍ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

അബ്ദുല്‍ ഫത്താഹിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്:

അവകാശപ്പെടുന്നത് പോലെ സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ല. ഒരു മാധ്യമ പ്രവര്‍ത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്. ബിബിസി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകന്‍ അല്ല.

വേദികളില്‍ നടന്ന് ദാനം ശേഖരിക്കുന്നു. 'മധ്യസ്ഥത' എന്ന പേരില്‍ പണം കവര്‍ന്നു. ഏറ്റവും അടുത്ത് നാല്‍പതിനായിരം ഡോളര്‍ കവര്‍ന്നു. ഈ വിഷയത്തില്‍ അയാള്‍ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. വിളിച്ചില്ല, സന്ദേശവും ഇല്ല; മറിച്ചു തെളിയിക്കാന്‍ ഞാന്‍ അദേഹത്തെ വെല്ലുവിളിക്കുന്നു.

പ്രസിഡന്റിന്റെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നല്‍കിയതിന് ശേഷം സനായില്‍ അദേഹത്തെ കാണാന്‍ അവസരം ലഭിച്ചു. സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ അയാള്‍ 'ഒരായിരം അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞു.

മണിക്കൂറുകള്‍ക്കുള്ളില്‍ കേരള മാധ്യമങ്ങളില്‍ പുതിയ വാര്‍ത്തയെത്തി. മോചനത്തിനായി ഇരുപതിനായം ഡോളര്‍ ആവശ്യപ്പെട്ടിരിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. വര്‍ഷങ്ങളായി 'മധ്യസ്ഥത' എന്ന പേരില്‍ നമ്മുടെ രക്തം വ്യാപാരം ചെയ്യുന്നു.

ആ മധ്യസ്ഥത ഞങ്ങള്‍ കേട്ടത് അദേഹത്തിന്റെ മാധ്യമ പ്രസ്താവനകളില്‍ മാത്രം. നമ്മള്‍ സത്യം അറിയുന്നു, അദേഹം കള്ളവും വഞ്ചനയും നിര്‍ത്തിയില്ലെങ്കില്‍ നമ്മള്‍ അത് തെളിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.