സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മലപ്പുറം: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375  നമ്പര്‍ വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തന്നെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എസി തകരാറായി എന്നാണ് വിശദീകരണം.

ഇന്നലെ ഹോങ്കോങില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എ.ഐ 315 നമ്പര്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് (എ.പി.യു) തീപിടിച്ചത്. തീപിടിച്ച എ.പി.യുവിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ നിലച്ചു. തീ ഉടന്‍ നിയന്ത്രണ വിധമാക്കിയെന്നും വിമാനത്തിന് ചെറിയ കേടുപാട് സംഭവിച്ചെന്നും അധികൃതര്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.