വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ യുവജന ജൂബിലിയില്‍ പങ്കെടുക്കാന്‍ ജൂലൈ 28 ന് അഞ്ച് ലക്ഷത്തിലധികം യുവജനങ്ങള്‍ റോമില്‍ എത്തുമെന്ന് സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് മോണ്‍സിഞ്ഞോര്‍ റിനോ ഫിസിക്കെല്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓഗസ്റ്റ് മൂന്ന് വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ ജൂബിലി ആഘോഷമാണ് വത്തിക്കാനില്‍ നടക്കുന്നത്. 146 രാജ്യങ്ങളില്‍ നിന്നാണ് അഞ്ച് ലക്ഷത്തിലധികം യുവജനങ്ങള്‍ എത്തുന്നത്. ഇവരില്‍ 68 സതമാനം പേരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അദേഹം പറഞ്ഞു.
ലോകത്തിന് സമാധാനത്തിന്റെ അടയാളമായി മാറാന്‍ ലക്ഷ്യമിടുന്ന സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷം ആയിരിക്കും റോമിലെ അവരുടെ സാന്നിധ്യമെന്ന് മോണ്‍. റിനോ ഫിസിക്കെല്ല അഭിപ്രായപ്പെട്ടു.
ടോര്‍ വെര്‍ഗറ്റയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയോടൊപ്പമുള്ള ദിവ്യബലിയാണ് ഓഗസ്റ്റ് മൂന്നിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കൂടാതെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കള്‍ മാര്‍പാപ്പയുമായി ചോദ്യോത്തര വേളയില്‍ പങ്കെടുക്കും.