മോസ്‌കോ: അമ്പത് പേരുമായി പറന്ന റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിയിലെ തകര്‍ന്നു വീണു. സൈബീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗാര എയര്‍ലൈനിന്റെ എന്‍-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ അഞ്ച് കുട്ടികളടക്കം 44 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ നഗരമായ ടിന്‍ഡയിലേയ്ക്ക് പറക്കുകയായിരുന്ന വിമാനം കിഴക്കന്‍ റഷ്യയുടെ അമുര്‍ മേഖലയില്‍ വച്ചാണ് തകര്‍ന്നു വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും ഫ്യൂസ്ലേജിന് തീപിടിച്ചതായും അധികൃതര്‍ പറയുന്നു.
ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു.
പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതായി വിവരമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടിന്റെ അന്വേഷണ സമിതി അറിയിച്ചു.