അമേരിക്കയിൽ ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ തീയും പുകയും; യാത്രക്കാർ ഇറങ്ങിയോടി, വിഡിയോ

അമേരിക്കയിൽ ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ തീയും പുകയും; യാത്രക്കാർ ഇറങ്ങിയോടി, വിഡിയോ

വാഷിങ്ടന്‍ ഡിസി: സാങ്കേതിക തകരാര്‍ മൂലം ടേക്ക് ഓഫ് റദ്ദാക്കി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം. ലാന്‍ഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് ഡെന്‍വര്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് റദ്ദാക്കിയത്.

വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരും സുരക്ഷിതരാണ്. ഒരാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതും ലാന്‍ഡിങ് ഗിയറില്‍ തീ പടരുന്നതും പ്രദേശമാകെ പുക നിറയുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം.

മയാമിയിലേക്ക് പോകാന്‍ തയ്യാറെടുക്കവെ ബോയിങിന്റെ 737 മാക്‌സ് 8 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി വിമാന കമ്പനി അറിയിച്ചു. തീപിടിത്തത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എഫ്എഎ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.