മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; കേരള എം.പിമാരുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത് ശശി തരൂരും

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; കേരള എം.പിമാരുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത് ശശി തരൂരും

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും പങ്കെടുത്തു.

'ബജ്റംഗദളിന്റെ ആള്‍ക്കൂട്ട അക്രമണത്തിന്റെ ഫലമായി, ഛത്തീസ്ഗഡില്‍ നിരപരാധികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേരള എംപിമാരോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.'- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും രണ്ട് കേന്ദ്ര മന്ത്രിമാരോട്അവരുടെ ഇടപെടല്‍ ആവശ്യപ്പെട്ട് താന്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ദുഖകരമെന്നു പറയട്ടെ, കന്യാസ്ത്രീകള്‍ ഇപ്പോഴും ജയിലിലാണ്. ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂര്‍ നയതന്ത്രം ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് പാര്‍ട്ടി എംപിമാര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.