ലണ്ടന്‍: സ്‌പെയിനില്‍ നിന്ന് സൈന്യത്തിനായി വാങ്ങിയ 16 എയര്‍ബസ് സി-295 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളില്‍ അവസാനത്തേതും ഇന്ത്യ കൈപ്പറ്റി. സ്‌പെയിനിലെ ഇന്ത്യന്‍ സ്ഥാനപതി ദിനേശ് കെ. പട്‌നായിക്കും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സെവിലിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സ് അസംബ്ലി ലൈനില്‍ നിന്ന് വിമാനം സ്വീകരിച്ചത്.
2021 സെപ്റ്റംബറിലാണ് 56 സി-295 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സുമായി കരാറൊപ്പിട്ടത്. അതില്‍ 16 എണ്ണം സ്‌പെയിന്‍ നേരിട്ട് നല്‍കും. ബാക്കി 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും.
5-10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള സി-295 കാലാവധി കഴിയാറായ ആവ്രോ വിമാനങ്ങള്‍ക്ക് പകരമായിട്ടാകും വ്യോമസേന ഉപയോഗിക്കുക.