തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ കോണ്‍ക്ലേവിന്റെ സമാപന വേദിയിലാണ് വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംവിധായകര്‍ക്കുമെതിരെ അടൂര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് വേദിയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നെങ്കിലും വൈകാതെ അടൂര്‍ പ്രസംഗം തുടരുകയായിരുന്നു. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തിനെതിരെയും അടൂര്‍ വിമര്‍ശനമുന്നയിച്ചു.
നടന്നത് മോശം സമരമാണ് നടന്നത്. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കിയെന്നും അടൂര്‍ പറഞ്ഞു.