നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്റെ സഹോദരന്റെ കത്ത്

നിമിഷ പ്രിയയുടെ വധശിക്ഷ:  പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്റെ സഹോദരന്റെ കത്ത്

സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി തേടി പ്രോസിക്യൂഷന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താങ് മഹ്ദിയുടെ കത്ത്.

എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചര്‍ച്ചകളെയും തള്ളുന്നു എന്നാണ് കത്തില്‍ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്റെ പേരില്‍ തര്‍ക്കം തുടരുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങള്‍ക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ.എ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശ വാദത്തില്‍ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ.എ പോളിന്റെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.