മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടുന്നത്.
ഇത് മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറും ഏഴ് മിനിറ്റുമായി കുറയ്ക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. മുംബൈയിലെ ബാന്ദ്ര കുര്‍ളയില്‍ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ വാപി, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിങ്ങനെയാണ് റൂട്ട്. ആകെ 508 കിലോ മീറ്റര്‍ ദൂരം. മണിക്കൂറില്‍ 320 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചാരം.
എട്ട് അമൃത് ഭാരത് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഇതുവരെ ആരംഭിച്ചിട്ടുണ്ട്. അവയ്ക്ക് വന്ദേഭാരത് ട്രെയിനുകള്‍ പോലുള്ള സവിശേഷതകളുണ്ടെങ്കിലും നിരക്ക് കുറവാണ്. പുതുതലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവ നിര്‍മിച്ചിരിക്കുന്നത്.