റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; 5.50 ശതമാനം തന്നെ

റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; 5.50 ശതമാനം തന്നെ

മുംബൈ: റിപ്പോ നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്കില്‍ കഴിഞ്ഞ തവണ അര ശതമാനം കുറവ് വരുത്തിയ സാഹചര്യത്തിലാണ് ഇത്തവണ അതേപടി നിലനിര്‍ത്താന്‍ എംപിസി യോഗം തീരുമാനിച്ചത്.

പണപ്പെരുപ്പം കുറയുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. അതേസമയം യു.എസ് ഇന്ത്യക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തിയത് കയറ്റുമതിയെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉണ്ട്.

ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്കില്‍ ഇതുവരെ ഒരു ശതമാനം കുറവ് വരുത്തി. അതിന്റെ പ്രതിഫലനമായി ബാങ്കുകള്‍ വായ്പാ-നിക്ഷേപ പലിശയും കുറച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.