എസ്.സി.ഒ ഉച്ചകോടി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഓഗസ്റ്റ് 31 ന് മോഡി ചൈനയിലെത്തും

എസ്.സി.ഒ  ഉച്ചകോടി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഓഗസ്റ്റ് 31 ന് മോഡി ചൈനയിലെത്തും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്.സി.ഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകുക.

2020 ലെ ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മോഡി ചൈന സന്ദര്‍ശിക്കുന്നത്. 2019 ല്‍ ആയിരുന്നു ഒടുവില്‍ അദേഹം ചൈന സന്ദര്‍ശിച്ചത്.

ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോഡിയും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി ഓഗസ്റ്റ് 30 ന് മോഡി ജപ്പാനും സന്ദര്‍ശിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.