മനുഷ്യക്കടത്തില്‍ ഇരയായവര്‍ക്ക് സംരക്ഷണം: പ്രത്യേക ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതായി ബഹ്‌റിന്‍

മനുഷ്യക്കടത്തില്‍ ഇരയായവര്‍ക്ക് സംരക്ഷണം: പ്രത്യേക ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതായി ബഹ്‌റിന്‍

മനാമ: മനുഷ്യക്കടത്തില്‍ ഇരയായവരെ സഹായിക്കുന്നതിന് പ്രത്യേക ഓഫീസ് തുറന്ന് ബഹ്‌റിന്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റിന് കീഴിലാകും ഓഫീസിന്റെ പ്രവര്‍ത്തനം.

മനുഷ്യക്കടത്ത് തടയുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് ആരംഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാകും ഓഫീസ് പ്രവര്‍ത്തിക്കുക. മനുഷ്യക്കടത്തില്‍ ഇരയായവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. ഇരകളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കുന്നത് മുതല്‍ നിയമ നടപടികള്‍ അവസാനിക്കുന്നത് വരെ ജുഡീഷ്യല്‍ അധികാരികാരികളെ സഹായിക്കാനായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ 555, 999 എന്നി നമ്പറുകളില്‍ വിവരമറിയിക്കണം. അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും വിവരം അറിയിക്കാം.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബഹ്‌റിന്‍ മുന്നോട്ടു പോകുന്നത്. മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ നിയമപരമായ നീക്കങ്ങളോടൊപ്പം ശക്തമായ ബോധവല്‍ക്കരണങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.