തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കും വര്‍ധിപ്പിക്കില്ല. അതേസമയം വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല കരാറുകള്‍ തന്നെ മതിയാവും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ തന്നെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികള്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വര്‍ധിപ്പിക്കാതെ കൊടുത്ത് തീര്‍ക്കാന്‍ സാധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.