റായ്പുര്‍: ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ബജ്‌റംഗദള്‍ ആക്രമണം. റായ്പൂരില്‍ നടന്ന ക്രൈസ്തവ പ്രാര്‍ത്ഥന ചടങ്ങ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. വിശ്വാസികളെ ഉള്‍പ്പെടെ മര്‍ദ്ദിച്ചതായും പാസ്റ്റര്‍ പറഞ്ഞു.
പ്രാര്‍ത്ഥന ചടങ്ങ് നടന്ന കെട്ടിടത്തിന് പുറത്ത് ഹനുമാന്‍ ചാലീസയും ജയ് ശ്രീറാമും ചൊല്ലി ബജ്‌റംഗദള്‍ പ്രതിഷേധിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.