സൗദി അറേബ്യയില്‍ കാർ അപകടം; ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു

സൗദി അറേബ്യയില്‍ കാർ അപകടം;  ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍, ആറ് മരണം. റോഡില്‍ നിർത്തിയിട്ടിരുന്ന വാട്ടർ ടാങ്കറിന് പിന്നില്‍ കാറിടിച്ചാണ് ദുരന്തമുണ്ടായത്. മരിച്ച ആറ് പേരും ഒരു കുടുംബത്തില്‍ നിന്നുളളവരാണ്. ജിസാനിലെ മസ്ഹറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. ഒരു പെണ്‍കുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് പോലീസ് പട്രോള്‍ സംഘവും റെഡ് ക്രെസന്‍റുമാണ് നേതൃത്വം നല്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.