മാനഗ്വ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത തുടരുന്നു. ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ജിനോടെപ്പെയിലെ പ്രശസ്തമായ സാൻ ജോസ് കത്തോലിക്കാ സ്കൂൾ അടച്ചു പൂട്ടി.
ക്രിമിനൽ അധിനിവേശ സമയത്ത് അട്ടിമറി ഗൂഢാലോചനക്കാർ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേന്ദ്രമാണ് ജിനോടെപ്പെയിലെ സാൻ ജോസ് എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് പ്രശസ്തമായ സ്കൂൾ കണ്ടുകെട്ടിയത്.
2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിച്ചു.
നിരവധി കത്തോലിക്ക സന്യാസിനികളെയും വൈദികരെയും മെത്രാന്‍മാരേയും തടങ്കലിലാക്കുകയും കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരിന്നു. ഇത്തരത്തില്‍ നടക്കുന്ന കത്തോലിക്ക വിരുദ്ധ നയങ്ങളില്‍ അവസാനത്തെ നടപടിയാണ് കത്തോലിക്കാ സ്കൂൾ കണ്ടുകെട്ടിയത്.