'സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന് '; ഗുരുതര പിഴവുമായി എസ്‌സിഇആര്‍ടി നാലാം ക്ലാസ് പുസ്തകം

'സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന് '; ഗുരുതര പിഴവുമായി എസ്‌സിഇആര്‍ടി നാലാം ക്ലാസ് പുസ്തകം

തിരുവനന്തപുരം: സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നാണെന്ന വിവാദ പരാമർശവുമായി എസ്‌സിഇആർടി നാലാം ക്ലാസ് കൈപ്പുസ്ത‌കം. വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് നിർദേശം നൽകുന്ന കൈപ്പുസ്തകത്തിലാണ് പിഴവ്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും ഇന്ത്യ യുടെ ചരിത്രവുമായി ബന്ധപ്പെട്ടും പഠിപ്പിക്കുന്ന ഭാഗത്താണ് പിഴവ് സംഭവിച്ചിരിക്കുന്നത്. "ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പാലായനം ചെയ്ത അദേഹം പിന്നീട് ഇന്ത്യൻ നാഷണൽ ആർമി എന്ന സൈന്യ സംഘടന രൂപീ കരിച്ച് ബ്രിട്ടനെതിരേ പോരാടി' എന്നാണ് പുസ്‌തകത്തിൽ പറയുന്നത്.

പുസ്തകത്തിലെ തെറ്റ് തിരുത്തിയെന്ന് എസ്‌സിഇആർടി ഡയറക്ടർ പറഞ്ഞു. പിഴവ് ബോധപൂർവമാണോ എന്നതിൽ പരിശോധന നടത്തുമെന്നും അദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.