ദുരന്തമുഖമായി പാകിസ്ഥാൻ; മിന്നൽ പ്രളയത്തിൽ മരണം 400 കടന്നു

ദുരന്തമുഖമായി പാകിസ്ഥാൻ; മിന്നൽ പ്രളയത്തിൽ മരണം 400 കടന്നു

ഇസ്ലാമബാദ്: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെയും മിന്നൽ പ്രളയത്തെയും തുട‍ന്ന് പാകിസ്ഥാനിൽ മരണം 400 കടന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായാണ് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നൂറിലേറെ ആളുകളെ കാണാതായി.

പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിലെ മലയോര മേഖലയിലാണ് മൺസൂൺ കൂടുതൽ ദുരന്തമുണ്ടാക്കിയത്. ഇവിടെ നൂറുകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. വടക്കൻ പാകിസ്ഥാനിൽ ഇത് വലിയ ദുരന്തം വിതച്ചു. രക്ഷാപ്രവർത്തകർക്ക് പലയിടത്തും എത്താൻ സാധിക്കുന്നില്ലെന്നതാണ് വലിയ വെല്ലുവിളി.

നിരവധി റോഡുകളും ഗ്രാമവും മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയി. 74 ലേറെ വീടുകളാണ് പ്രളയത്തിൽ തകർന്നത്. ഒൻപത് ജില്ലകളിലായി 2000 രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ മേഖലയിൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

പ്രദേശവാസികൾ അവരുടെ വീടുകൾ ഒഴിഞ്ഞുപോവാൻ തയ്യാറാകാത്തത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഹെലികോപ്റ്റർ മോശം കാലാവസ്ഥ കാരണം തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഈ അപകടത്തിൽ അഞ്ച് പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.