സീറോ മലബാര്‍ സഭ സിനഡ് സമ്മേളനം: ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

സീറോ മലബാര്‍ സഭ സിനഡ് സമ്മേളനം: ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ 33-മാത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം 2025 ഓഗസ്റ്റ് 18 ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും.

ഓഗസ്റ്റ് 18 തിങ്കളാഴ്ച രാവിലെ മാനന്തവാടി രൂപതാ സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം നല്‍കുന്ന ധ്യാന ചിന്തകളോടെയാണ് സിനഡ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് സിനഡ് പിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സീറോ മലബാര്‍ സഭ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 52 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സിനഡ് സമ്മേളനം ഓഗസ്റ്റ് 29 ന് സമാപിക്കും. സിനഡില്‍ പങ്കെടുക്കുന്ന എല്ലാ പിതാക്കന്മാര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോമലബാര്‍ സഭാ വിശ്വസികളോട് അഭ്യര്‍ത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.