സംസ്ഥാന വിവരാകാശ കമ്മീഷണര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിവരാകാശ കമ്മീഷണര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവ് നികത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാനദണ്ഡപ്രകാരം അപേക്ഷിക്കണം.

വിവരാവകാശ കമ്മീഷണര്‍

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019 എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകള്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം സെപ്റ്റംബര്‍ 16 ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷിക്കണം.

സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ [email protected] ലേക്കോ അപേക്ഷ അയയ്ക്കണം.

കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോര്‍മയും www.gad.kerala.gov.in ല്‍ ലഭ്യമാണ്.

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍

കേരള തീരദേശ പരിപാലന അതോറിറ്റിയില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തേക്കാണ് നിയമനം. എസ്.എസ്.എല്‍.സി പാസായിരിക്കണം, എല്‍എംവി ലൈസന്‍സ് ഉണ്ടാവണം.

സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചവരായിരിക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ഓഗസ്റ്റ് 30ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷിക്കണം.

വിലാസം: മെമ്പര്‍ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, തമ്പാനൂര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.