സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ ബോംബ് ആക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ട്ു അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യമന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്ന് ഐഡിഎഫ് പ്രതികരിച്ചു.
ബോംബാക്രമണം പ്രസിഡന്റ് കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലെന്നും ഇസ്രയേല്‍ പ്രതികരിച്ചു. അതേസമയം പാലസ്തീനെ പിന്തുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹൂതികള്‍ വ്യക്തമാക്കി.
തലസ്ഥാനമായ സനയിലെ പവര്‍ പ്ലാന്റ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തടക്കം വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
ഹൂതികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നുണ്ട്. ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകളെയും ഹൂതികള്‍ മുന്‍പ് ലക്ഷ്യം വച്ചിരുന്നു. ഗാസ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇസ്രയേലിനെതിരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.