വെല്ലിങ്ടൺ: ന്യൂസിലൻഡിൽ വീടുകൾക്ക് വില ഇടിയുന്നതായി റിപ്പോർട്ട്. 2021 മുതൽ രാജ്യത്തെ വീടുകളുടെ ശരാശരി വില ഏകദേശം 13 ശതമാനം വരെ താഴ്ന്നതായി റിപ്പോർട്ട്. പ്രധാന നഗരങ്ങളായ ഓക്‌ലാൻഡിൽ 20 ശതമാനവും വെല്ലിങ്ടണിൽ 30 ശതമാനവും വില ഇടിഞ്ഞു.
വില ഇടിവിന് പ്രധാന കാരണം പലിശ നിരക്കിലെ കുത്തനെയുള്ള വർധനയാണെന്ന് വിദഗ്ധർ പറയുന്നു. കോവിഡ് കാലത്ത് രണ്ട് ശതമാനമായിരുന്ന പലിശ നിരക്ക് ഇപ്പോൾ ഏഴ് മുതൽ എട്ട് ശതമാനം വരെ ഉയർന്നിട്ടുണ്ട്. കൂടാതെ തൊഴിലില്ലായ്മ, കുടിയേറ്റക്കാർ പുറത്തേക്ക് പോകുന്നത്, ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിഷ്കാരങ്ങൾ എന്നിവയും വീടുകളുടെ ഡിമാൻഡ് കുറയ്ക്കാൻ കാരണമായി.
ന്യൂസിലാൻഡിൽ വീടുകളുടെ വിലയിലെ ഇടിവ് തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പലിശ നിരക്കുകൾ താഴെയിറങ്ങുകയും തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും ചെയ്താൽ മാത്രമേ വിപണി സ്ഥിരത കൈവരിക്കൂ.
എന്നിരുന്നാലും ന്യൂസിൻഡിലെ ഭവന പ്രതിസന്ധി അവസാനിച്ചില്ല എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. “സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്നതിനായി പലിശ നിരക്കുകൾ റെക്കോർഡ് താഴ്ന്ന നിലയിലേക്ക് ആക്കി. ന്യൂസിലാൻഡിലെ ഉയർന്ന തൊഴിലില്ലായ്മയും വിദേശത്തേക്ക് കുടിയേറുന്ന ന്യൂസിലാൻഡുകാരുടെ റെക്കോർഡ് എണ്ണവും രാജ്യത്തെ പുനർനിർമ്മിച്ചു“- പ്രോപ്പർട്ടി വാല്യുവേറ്റർ ക്യുവിയിലെ ഉദ്യോഗസ്ഥൻ റഷ് പറഞ്ഞു.
വീടിന്റെ വിലയെ എവറസ്റ്റ് കൊടുമുടിയുമായി താരതമ്യപ്പെടുത്തിയാൽ മാത്രമേ ഭവന വിപണിയെ താങ്ങാനാവുന്ന വിലയായി കാണാൻ കഴിയൂ എന്ന് ഇൻഫോമെട്രിക്സിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ചീഫ് എക്സിക്യൂട്ടീവുമായ ബ്രാഡ് ഓൾസൺ പറഞ്ഞു.
ന്യൂസീലൻഡിലെ വീട് വില ഇടിവ് ലോകത്തിന്റെ സ്വത്തു വിപണികൾക്കുള്ള മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു. വില ഇടിവ് അനുഭവിച്ച ഏക രാജ്യമായി ന്യൂസീലൻഡ് മാത്രം നിലകൊള്ളുന്നില്ല.കാനഡയിൽ 2022 മുതൽ വീടുകളുടെ ശരാശരി വില ഏകദേശം 1.5 ലക്ഷം കനേഡിയൻ ഡോളർ കുറഞ്ഞു. ഇതോടെ സാധാരണ വീടിന്റെ വില 20 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. അതേസമയം ഓസ്ട്രേലിയയിൽ വലിയ വില ഇടിവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.