നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായി; അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം

നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായി; അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം

തിരുവനന്തപുരം: നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സൂചനയുണ്ട്.

നിലവിലെ സൂചന പ്രകാരം ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതുവെ മഴ ലഭിച്ചേക്കാം. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

നിലവില്‍ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പെയ്തത് 6046 മില്ലിമീറ്റര്‍ മഴയാണ്. 100 ല്‍ 91 ദിവസവും കക്കയം സ്റ്റേഷനില്‍ മഴ രേഖപ്പെടുത്തി. ഇതില്‍ 21 ദിവസവും 100 മില്ലിമീറ്ററിന് മുകളിലായിരുന്നു മഴ. 22 ദിവസം 50 നും 99 മില്ലിമീറ്ററിനും ഇടയിലായിരുന്നു മഴ. ജൂലൈ 17 നാണ് കക്കയത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 309 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.