കണ്ണൂര്‍: ക്രൈസ്തവര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അടുപ്പുമോ എതിര്‍പ്പോ ഇല്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാനും അഭിനന്ദിക്കുവാനും നന്ദി പറയാനും തനിക്ക് മടിയില്ലന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളിലെ ഭാരവാഹികള്‍ക്കായി ചെമ്പേരിയില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനകീയരും പൊതുസമ്മതരുമായ സമുദായ അംഗങ്ങളെ സംഭാവന ചെയ്യാന്‍ ഇത്തരം ശില്‍പശാലകള്‍ ഉപകാരപ്പെടട്ടെ എന്നും അദേഹം ആശംസിച്ചു.

സമുദായ അംഗങ്ങള്‍ പരസ്പരം തണലായി പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന നേതാക്കളാകാന്‍ കൃത്യമായ പദ്ധതികളും പരിശീലന പരിപാടികളും കത്തോലിക്കാ കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ അവബോധമുള്ള ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരായി ജനങ്ങളോട് കൂറുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളണമെന്നും അദേഹം ആഹ്വാനം ചെയ്തു.
ആടുകളും ആട്ടിടയന്മാരും ഒന്നിച്ചു നില്‍ക്കേണ്ടവരാണെന്നും ഭിന്നതയുടെ വിഷവിത്തുകളുമായി വരുന്നവരെ തിരിച്ചറിയണമെന്നും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം തീര്‍ത്ത് അത്തരം വിഷവിത്തുകളെ അകറ്റി നിര്‍ത്തണമെന്നും അതിരൂപത ചാന്‍സലര്‍ ഡോക്ടര്‍ ജോസഫ് മുട്ടത്ത് കുന്നേല്‍ തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

സമുദായ ശക്തീകരണത്തിലൂടെ രാഷ്ട്ര നിര്‍മിതിക്കായി ജനങ്ങളോട് പ്രതിബദ്ധതയുള്ള നേതാക്കന്മാരെ വാര്‍ത്തെടുക്കുവാന്‍ വിവിധ ജില്ലകളിലൂടെ ഇത്തരം പരിശീലന പരിപാടികള്‍ തുടരുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫസര്‍ രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി. പാലായിലും ചങ്ങനാശേരിയിലും പാലക്കാട്, താമരശേരി, തലശേരി തുടങ്ങി കേരളത്തിലെ വിവിധ രൂപതകളിലും ഇതിനോടകം നടത്തിയ ശില്‍പ്പശാലകള്‍ വന്‍ വിജയമായിരുന്നു എന്നും അദേഹം എടുത്ത് പറഞ്ഞു.
ശില്‍പശാലയില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ജോസുകുട്ടി ജെ. ഒഴുകയില്‍, ചെമ്പേരി ബസിലിക്ക റെക്ടര്‍ റവ. ഡോക്ടര്‍ ജോര്‍ജ് കാഞ്ഞിരക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ഫോറന ഡയറക്ടര്‍മാരായ ഫാദര്‍ പോള്‍ വള്ളോപ്പിള്ളി, ഫാ. ജോബി ചെരുവില്‍, ഫാ. മാത്യു വളവനാല്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ട്രീസ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി, എന്നിവര്‍ നേതൃത്വം നല്‍കി.

പൊതുയോഗത്തില്‍ അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ജിമ്മി അയിത്തമറ്റം, ഗ്ലോബല്‍ സെക്രട്ടറിമാരായ പിയൂസ് പറയിടം, അതിരൂപത വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചന്‍ മഠത്തിനകം, ഐസി മേരി, ഷിനോ പാറക്കല്‍, ടോമി കണയങ്കല്‍ സിജോ കണ്ണേഴുത്ത്, ജോണി തോലമ്പുഴ, തോമസ് ഒഴുകയില്‍, ജോണി തോമസ് വടക്കേക്കര, ബിജു മണ്ഡപം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ബിജു ഒറ്റപ്ലാക്കല്‍, ജോര്‍ജ് കാനാട്ട്, മാത്യു വള്ളം കോട്ടില്‍, തോമസ് വര്‍ഗീസ്, ബെന്നി ജോണ്‍, ജോസഫ് മാത്യു കൈതമറ്റം, ജയ്‌സണ്‍ അട്ടാറിമാക്കല്‍, ജോളി എരിഞ്ഞേരിയില്‍, ബേബി കോയിക്കല്‍ സാജു പടിഞ്ഞാറെട്ട് സാജു പുത്തന്‍പുര സജി എബ്രഹാം അഡ്വക്കേറ്റ് മാര്‍ട്ടിന്‍ കൊട്ടാരം ഡേവിസ് ആലങ്ങാട് തുടങ്ങിയവരും നേതൃത്വം നല്‍കി.