തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി

തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി

വാഷിങ്ടണ്‍:  അധിക തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ അടുപ്പം അമേരിക്കയോടാണെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു.

അതിനിടെ, ഷി ജിന്‍ പിങുമായും പുടിനുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ച ലജ്ജാകരമാണെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ആക്ഷേപിച്ചു.

അതേസമയം ട്രംപിനെതിരെ പരോക്ഷ വിമര്‍ശനവുമായി മോഡി ഇന്ന് രംഗത്ത് വന്നു. ചിലരുടെ സാമ്പത്തിക സ്വാര്‍ത്ഥതയാണ് വെല്ലുവിളികള്‍ക്ക് കാരണമെന്നും വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കുമെന്നും അദേഹം പറഞ്ഞു. നികുതികള്‍ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും ഇന്ത്യ വ്യക്തമാക്കി


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.