ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യയ്ക്ക് ജര്‍മനിയുടെ പിന്തുണ; പരസ്പര സഹകരണം വര്‍ധിപ്പിക്കും

ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍  ഇന്ത്യയ്ക്ക് ജര്‍മനിയുടെ പിന്തുണ; പരസ്പര സഹകരണം വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി ജര്‍മനി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജര്‍മന്‍ വിദേശകാര്യ മന്ത്രി ജൊഹാന്‍ വെയ്ഡ്ഫുലും നടത്തിയ കൂടിക്കാഴ്ചയിലാണ് ജര്‍മനി തങ്ങളുടെ പിന്തുണ അറിയിച്ചത്.

ജര്‍മ്മനിയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്നും ജര്‍മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും ജയശങ്കര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന് ജര്‍മനിയുടെ പിന്തുണയുണ്ടാകുമെന്ന് വെയ്ഡ്ഫുല്‍ വ്യക്തമാക്കി. ഇന്ത്യക്ക് ആഗോള തലത്തില്‍ തന്ത്രപ്രധാന പങ്കുണ്ട്. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായുള്ള നല്ല ബന്ധം ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നും വെയ്ഡ്ഫുല്‍ പറഞ്ഞു.

ഇന്ത്യയുടെ സെമി കണ്ടക്ടര്‍ മേഖലയില്‍ സഹകരിക്കാനുള്ള ജര്‍മനിയുടെ താല്‍പര്യത്തെ ജയശങ്കര്‍ സ്വാഗതം ചെയ്തു. ഊര്‍ജ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും. ഇന്ത്യ-ജര്‍മനി ബന്ധം പരസ്പര വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും ജയശങ്കര്‍ പറഞ്ഞു. ജര്‍മന്‍ വിദേശകാര്യ മന്ത്രി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.