കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്‌കരണം വേണം: സുപ്രീം കോടതിയില്‍ ഹര്‍ജി

കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളുടെ വോട്ടര്‍ പട്ടികയില്‍  തീവ്ര പരിഷ്‌കരണം വേണം: സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ബിഹാറില്‍ നടപ്പാക്കിയതു പോലെ കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്.

തിരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്.ഐ.ആര്‍ നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും പരിശുദ്ധിയും സംരക്ഷിക്കാനും വോട്ടര്‍ പട്ടികയുടെ തീവ്രമായ പരിഷ്‌കരണം പരമ പ്രധാനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ലക്ഷത്തോളം പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തി വരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിച്ചത്. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 1,95,802 പേരും, പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 30,000 പേരുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.