തിരുവനന്തപുരം: ഹ്രസ്വകാല വൈദ്യുതി കരാറിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്ക.
ഈമാസം 400 മെഗാവാട്ട് വൈദ്യുതി 9.20 നിരക്കിലും ഒക്ടോബറില്‍ 300 മെഗാവാട്ട് 7.97 രൂപയ്ക്കും നവംബറിലും ഡിസംബറിലും 200 മെഗാവാട്ട് വീതം 7.47 രൂപയ്ക്കും വാങ്ങാന്‍ കരാറുണ്ടാക്കാനാണ് കെ.എസ്.ഇ.ബി അനുമതി തേടിയത്.
എന്നാല്‍, വ്യവസ്ഥകള്‍ പാലിക്കാതെയാണ് അപേക്ഷ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഹ്രസ്വകാല വൈദ്യുതി കരാറിന് അനുമതി നല്‍കിയില്ലെങ്കില്‍ വേനല്‍ക്കാലത്ത് വൈദ്യുതി പ്രതിസന്ധിയും ലോഡ് ഷെഡിങും വേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.