ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. 12-ാം രേഖയായി ആധാര്‍ ഉള്‍പ്പെടുത്തണമെന്നാണ് കോടതി ഉത്തരവ്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ആധാര്‍ കാര്‍ഡിന്റെ ആധികാരികത തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.