തിരുവനന്തപുരം: പൊലീസുകാര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.എസ്.യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വെച്ച് കോടതിയില്‍ ഹാജരാക്കി. അത്തരം പൊലീസുകാര്‍ ചെവിയില്‍ നുള്ളിക്കോളൂവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ചെവിയില്‍ നുള്ളിക്കോ. ഒറ്റയൊരുത്തനും കാക്കിയിട്ട് നടക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിദ്യാര്‍ഥി നേതാക്കളെ തീവ്രവാദികളെ പോലെ ഹാജരാക്കുന്ന കാടത്തം എവിടെയാണ് ഉള്ളത്. പിണറായിയുടെ പൊലീസിന് ഭ്രാന്ത് പിടിച്ചോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇതിന് മറുപടി പറയിപ്പിക്കും അദേഹം പറഞ്ഞു.
അതേസമയം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു.