'നിങ്ങള്‍ ഈ രാജ്യക്കാരിയല്ല; സ്വന്തം രാജ്യത്തേക്ക് പോകൂ': യു.കെയില്‍ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

'നിങ്ങള്‍ ഈ രാജ്യക്കാരിയല്ല; സ്വന്തം രാജ്യത്തേക്ക് പോകൂ': യു.കെയില്‍ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ലണ്ടന്‍: യു.കെയില്‍ സിഖ് യുവതിയെ തദ്ദേശീയരായ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. ഓള്‍ഡ്ബറിയിലെ ടെയിം റോഡിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

ഇരുപത് വയസുള്ള യുവതിയാണ് ബലാത്സംഗത്തിനിരയായത്.  നിങ്ങള്‍ ഈ രാജ്യക്കാരിയല്ലെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും യുവതിയോട് അക്രമികള്‍ പിന്നീട് ആക്രോശിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ഫോറന്‍സിക് പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

യുവതി ബലാത്സംഗത്തിനിരയായ സംഭവം പ്രദേശത്തെ സിഖ് സമൂഹത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. വംശീയ ലക്ഷ്യത്തോടെയുള്ള ആക്രമണം എന്ന നിലയ്ക്കാണ് അവര്‍ സംഭവത്തെ വിലയിരുത്തുന്നത്.

അതേസമയം സിഖ് സമൂഹത്തിന്റെ രോഷത്തെ പൂര്‍ണമായി മനസിലാക്കുന്നുവെന്നും പ്രദേശത്ത് പട്രോളിങ് വര്‍ധിപ്പിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.