തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും.
അതേസമയം ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല എന്നാണ് സൂചന. രാഹുല്‍ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇക്കാര്യം അടുപ്പമുള്ള നേതാക്കള്‍ രാഹുലിനെ അറിയിച്ചു.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലിന്റേതാണ്. രാഹുല്‍ വന്നാല്‍ നേരത്തെ പി.വി അന്‍വര്‍ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സര്‍ക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുല്‍ വിവാദത്തില്‍ പ്രതിപക്ഷം പ്രതിരോധത്തിലാണ്.