വാഷിംഗ്ടൺ ഡിസി: തദ്ദേശീയർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വിദേശ വിദഗ്‌ധ തൊഴിലാളികൾക്കുള്ള H-1 B വിസയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം പുതിയ നിയമം പുറത്തിറക്കി. പ്രത്യേക വൈദഗ്ദ്യമുള്ള വിദേശ തൊഴിലാളികളെ സ്വീകരിക്കാൻ അമേരിക്കൻ കമ്പനികൾക്കുള്ള അവസരം ഈ നിയമം നിലവിൽ വരുമ്പോൾ ഇല്ലാതാകും.
കോവിഡ് 19 മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു ശ്രമമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഈ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഐടി മേഖലയിലുള്ളവരെയായിരിക്കും കൂടുതൽ ബാധിക്കുന്നതെന്നാണ് നിഗമനം. പുതിയ നിയമം അമേരിക്കയിലുള്ള വിദേശികളെയും വിദേശകമ്പിനികളെയും ബാധിക്കിനിടയുണ്ട്. അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ തടസമായിരിക്കും.