ഗുഹാവത്തി: അസമില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ച മൂന്ന് മലയാളികള്‍ അറസ്റ്റില്‍. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിദ്യാര്‍ത്ഥി സംഘടനയായ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് തൗഫീക്ക് മമ്പാട്, സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളി, സജീദ് പി.എം എന്നിവരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബ്രിയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെ ചെക്ക്പോസ്റ്റില്‍ വച്ച് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അസം സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്ഐഒ) പ്രസിഡന്റ് റമീസ് അബ്ദുള്ളയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. ചെപ്രി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരില്‍ നിന്നും രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.