ഡല്‍ഹി-മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ മസൂദ് അഹ്‌സര്‍; പാക് വാദം തള്ളി ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വെളിപ്പെടുത്തല്‍

ഡല്‍ഹി-മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ മസൂദ് അഹ്‌സര്‍; പാക് വാദം തള്ളി ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ മസൂദ് അഹ്‌സറാണെന്ന് വെളിപ്പെടുത്തി ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍. ജെയ്‌ഷെ മുഹമ്മദിന്റെ മുന്‍നിര കമാന്‍ഡറായ മസൂദ് ഇല്യാസ് കശ്മീരിയുടേതാണ് കുറ്റ സമ്മതം. ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്ന് മസൂദ് അഹ്‌സര്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായാണ് മസൂദ് ഇല്യാസിന്റെ വെളിപ്പെടുത്തല്‍.

അഞ്ച് വര്‍ഷം ഇന്ത്യയില്‍ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് അഹ്‌സര്‍ പാകിസ്ഥാനില്‍ എത്തിയത്. 2019 ല്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലക്കോട്ടായിരുന്നു മസൂദ് അസ്ഹറിന്റെ താവളമെന്നും മസൂദ് ഇല്യാസ് പറഞ്ഞു. ഭീകരര്‍ക്ക് പാകിസ്ഥാനില്‍ സുരക്ഷിതമായ താവളങ്ങള്‍ ഉണ്ടെന്ന ഇന്ത്യയുടെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ഇല്യാസിന്റെ വാക്കുകള്‍. ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ മസൂദ് തുറന്ന് പറഞ്ഞത്. ബാലകോട്ടില്‍ വച്ചാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതെന്നും മസൂദ് പരസ്യമായി അവകാശപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവല്‍പൂരില്‍ നടന്ന വ്യോമാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ജനറല്‍മാരോട് നിര്‍ദേശിച്ചതിനെ കുറിച്ചും മസൂദ് തുറന്ന് സമ്മതിച്ചു. പാക് സൈനിക മേധാവി അസിം മുനീറില്‍ നിന്നാണ് നിര്‍ദേശം ലഭിച്ചത്. ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന പാകിസ്ഥാന്റെ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കുന്നതാണ് വെളിപ്പെടുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.