വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവ്: വോട്ടര്‍മാരെ വേദിയിലെത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവ്:  വോട്ടര്‍മാരെ വേദിയിലെത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്ന്  രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുല്‍ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു.അലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. എങ്ങനെ സംഭവിച്ചുവെന്ന് വോട്ടര്‍മാര്‍ക്ക് യാതൊരു വിവരവുമില്ല.

കര്‍ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകള്‍ ഒഴിവാക്കിയത്. കര്‍ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സൂര്യകാന്തിനേയും രാഹുല്‍ വാര്‍ത്താ സമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ചും വോട്ടുകള്‍ ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബൂത്തിലെ ആദ്യ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യുന്നു. കര്‍ണാടത്തിന് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാര്‍ മറുപടി പറയണം.

കര്‍ണാടക പൊലീസ് കേസെടുത്തു. വിവരങ്ങള്‍ തേടി സര്‍ക്കാര്‍ 18 കത്തുകള്‍ തെരഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. എന്നാല്‍ എന്നാല്‍ മറുപടിയില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.