പൊലീസ് മര്‍ദനം: കെ.എസ്.യുവിന്റെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

പൊലീസ് മര്‍ദനം: കെ.എസ്.യുവിന്റെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം;   ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകരുടെ കല്ലേറുണ്ടായി.

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ട് വാഹനങ്ങളില്‍ നിന്നാണ് ജലപീരങ്കി പ്രയോഗം നടത്തിയത്.

എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടു വന്നു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധ മാര്‍ച്ചിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ ഇരുപതോളം പ്രാവശ്യമാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.